Flash News

6/recent/ticker-posts

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ് ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

Views
പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കും. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങൾ വാഹനപാർക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പ്രദേശത്തിന്റെ വികസന കാര്യങ്ങളിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. പരാതികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകൾ സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.

ജില്ലാകലക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത് വി.പി.സോമസുന്ദരൻ, നഗരസഭാ ചെയർമാ എ. ഉസ്മാൻ, തഹസിൽദാർ പി. മുഹമ്മദ് സാദിഖ്,മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പു ഉദ്വേഗസ്ഥർ.രാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ സംബന്ധിച്ചു.



Post a Comment

0 Comments