Flash News

6/recent/ticker-posts

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; എതിരാളി ആസ്‌ത്രേലിയ

Views

ചെന്നൈ: ലോകകപ്പില്‍ ആദ്യ മത്സരത്തിന് ആതിഥേയരായ ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ആസ്‌ത്രേലിയയാണ് എതിരാളികള്‍. 2011ലെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ആസ്‌ത്രേലിയയുടെ ലക്ഷ്യം.


ലോക റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനക്കാരായ ഇന്ത്യയും ആസ്‌ത്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മത്സരഫലം പ്രവചനാതീതമാണ്. രോഹിതിന് വാര്‍ണര്‍, കോഹിലിക്ക് സ്!മിത്ത്, സിറാജിന് സ്റ്റാര്‍ക്ക് എന്നിങ്ങനെ അടിക്ക് തിരിച്ചടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. തുല്യശക്തികളുടെ പോരാട്ടത്തിനായാണ് ചെന്നൈയിലെ എം.എ ചിദംബരം സ്‌റ്റേഡിയം കാത്തിരിക്കുന്നത്.


സ്പിന്നിനെ തുണയ്ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചെങ്കിലും ബുംറയും സിറാജും ചേരുന്ന പേസ് പടയ്ക്കും ചിലതൊക്കെ പ്രകടമാക്കാനുണ്ട്. ചെന്നൈയില്‍ കഠിനപരിശീലനത്തിലായിരുന്നു ഓസീസ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഉശിരന്‍ ഫോമില്‍ പ്രതീക്ഷയേറെ. ഇന്ത്യന്‍ സാഹചര്യങ്ങളിലെ സ്റ്റീവ് സ്മിത്തിന്റെ മികവാണ് ഓസീസിന്റെ മറ്റൊരു കരുത്ത്. ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ പിച്ചുകളില്‍ ശക്തി പ്രകടമാകാകറുണ്ട്. കാമറൂണ്‍ ഗ്രീനും പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഉള്‍പ്പെടുന്ന ബൗളിംഗ് നിര ഇന്ത്യന്‍ ബാറ്റര്‍മാരെ വെല്ലുവിളിക്കുമെന്നുറപ്പ്. ചെന്നൈയില്‍ മൂന്ന് ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഓസീസ്. മൂന്നിലും അവര്‍ വിജയിച്ചു. ക്യാപ്റ്റന്‍ കമ്മിന്‍സ് പ്രതീക്ഷയിലാണ്.


പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇന്ന് ടീം ഒരിക്കല്‍ കൂടെ വിലയിരുത്തും. ഗില്‍ ഇല്ല എങ്കില്‍ ഇഷാന്‍ കിഷന്‍ ആകും രോഹിതിന് ഒപ്പം ഓപ്പണ്‍ ചെയ്യുക. സൂര്യകുമാറും ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്.

ഇന്ന് ഉച്ചക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കളി ഹോട്സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും തത്സമയം  കാണാം



Post a Comment

0 Comments