കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു.കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്
95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലിബിന. മരണം സ്ഥിരീകരിച്ചത് രാത്രി 12.40നാണ്.
ഇതോടെ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) രാത്രി എട്ട് മണിയോടെ മരിച്ചിരുന്നു
0 Comments