Flash News

6/recent/ticker-posts

ആര്‍ എസ് എസ് ശാഖാ പരിശീലനത്തിനെതിരെ വീണ്ടും കര്‍ശന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Views
തിരുവനന്തപുരം - ആർ എസ് എസ് ശാഖാ പരിശീലനത്തിനെതിരെ വീണ്ടും കർശന നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്ര പരിസരത്തെ ആർ എസ് എസ് ശാഖാ പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കി. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർ എസ് എസ് സംഘടനയുടെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലന മുറകൾ ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, സബ്ഗ്രൂപ്പ് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി സ്വീകരിക്കാൻ
നിർദേശിച്ചിരിക്കുന്നത്.



Post a Comment

0 Comments