Flash News

6/recent/ticker-posts

അർജന്റീന - ബ്രസീൽ പോരാട്ടം രാവിലെ 6 മണിക്ക്

Views
റിയോഡിജനീറോ - ലിയണൽ മെസ്സിക്ക് ലോക ഫുട്ബോളിൽ സ്വന്തമാക്കാൻ അധികം റെക്കോർഡുകളൊന്നും ബാക്കിയില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെ ബ്രസീലിനെതിരെ ഗോൾ നേടാനായിട്ടില്ലെന്നതാണ് അതിലൊന്ന്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനക്കു വേണ്ടി മുപ്പത്താറുകാരൻ 31 ഗോളടിച്ചിട്ടുണ്ട്. അതിലൊന്നു പോലും ഐതിഹാസികമായ മാരക്കാനായിൽ രണ്ട് ടീമുകളും തോൽവിയുടെ ക്ഷീണത്തിലാണ്. ബ്രസീൽ കഴിഞ്ഞ രണ്ടു കളികളിൽ ഉറുഗ്വായോടും കൊളംബിയയോടും തോറ്റു. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ലോകകപ്പ് നേടിയ ശേഷം അർജന്റീനയും ആദ്യമായി തോറ്റത് ഉറുഗ്വായോടാണ്. എങ്കിലും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഉറുഗ്വായാണ് രണ്ടാം സ്ഥാനത്ത്. രണ്ട് പോയന്റ് പിന്നിൽ. ബൊളീവിയയുമായാണ് ഉറുഗ്വായുടെ മത്സരം.

ബ്രസീലിനെതിരെയായിരുന്നില്ല. ബ്രസീലിനെതിരെ അഞ്ചു ഗോളടിച്ചിട്ടുണ്ട് മെസ്സി, അതെല്ലാം സൗഹൃദ മത്സരങ്ങളിലായിരുന്നു.

തിങ്ങിനിറഞ്ഞ ബ്രസീൽ ആരാധകർക്കു മുന്നിലായിരിക്കും മെസ്സിക്ക് കളിക്കേണ്ടി വരിക. 69,000 ടിക്കറ്റുകളും വിറ്റു കഴിഞ്ഞു.

റിയോഡിജനീറോയിൽ അർജന്റീനക്കു വേണ്ടി
മെസ്സിയുടെ അവസാന മത്സരമായേക്കും ഇതെന്ന്
ബ്രസീൽ ആരാധകർ കരുതുന്നു. ഇതേ സ്റ്റേഡിയത്തിലാണ് 2014 ലെ ലോകകപ്പ് ഫൈനലിൽ മെസ്സിയുടെ അർജന്റീന ജർമനിയോട്
തോറ്റത്. ഇതേ വേദിയിൽ തന്നെ 2021 ലെ കോപ
അമേരിക്ക ഫൈനലിൽ അവർ ബ്രസീലിനെ തോൽപിച്ചു.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹോം

മത്സരത്തിൽ ബ്രസീൽ തോറ്റിട്ടില്ല. അർജന്റീനക്കെതിരെ ഇറങ്ങുമ്പോൾ പക്ഷെ അവർ ആത്മവിശ്വാസത്തിലല്ല. ലെഫ്റ്റ്ബാക്കായി കാർലോസ് അഗസ്റ്റോയുടെ ആദ്യ
സ്റ്റാർട്ടായിരിക്കും. പരിക്കേറ്റ വിനിസിയൂസ് ജൂനിയറിനു പകരം ഗബ്രിയേൽ ജെസൂസായിരിക്കും ആക്രമണം നയിക്കുന്നത്. പതിനേഴുകാരൻ സെൻസേഷൻ എൻഡ്രിക് രണ്ടാം പകുതിയിൽ പകരക്കാരനായി വന്നേക്കും. വീഡിയോ ഗെയിമിൽ മാത്രമേ ഇതുവരെ മെസ്സിയെ കണ്ടിട്ടുള്ളൂ എന്ന് എൻഡ്രിക് പറഞ്ഞു.

കളികാണാൻ ഉള്ള ലിങ്ക് 👇



യൂലിയൻ അൽവരേസിനു പകരം ലൗതാരൊ മാർടിനേസ് അർജൻ്റീന ആക്രമണം നയിച്ചേക്കും. കഴിഞ്ഞ 14 കളികളിൽ മാർടിനേസിന് സ്കോർ ചെയ്യാനായിട്ടില്ല. എയിംഗൽ ഡി മരിയ, നിക്കൊളാസ് ഗോൺസാലസ്, ലിയാന്ദ്രൊ പരേദേസ് എന്നിവർ മധ്യനിരയിലുണ്ടാവും.


Post a Comment

0 Comments