ദോഹ: 2026 ഫിഫ ലോകകപ്പിൻ്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത പോരാട്ടത്തിനായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാർലോസ് ക്വിറോസിൻ്റെ ഖത്തറും ഇഗോർ സ്റ്റിമാകിന്റെ ഇന്ത്യയും തമ്മിൽ മാറ്റുരക്കുന്നത്. ഖത്തർ സമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം ഏഴിന്) ആണ് മത്സരം.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ സ്വന്തം മണ്ണിൽ അഫ്ഗാനിസ്‌താനെ തോൽപിച്ചിരുന്നു.
കുവൈത്തിനെ ഇന്ത്യ അവരുടെ മണ്ണിൽ തോൽപ്പിച്ചിരുന്നു.
0 Comments