Flash News

6/recent/ticker-posts

വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി

Views മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ് ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയോ എന്ന ചോദ്യത്തെയും അദ്ദേഹം നിഷേധിച്ചു. ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസിനാവില്ല. സിപിഎം രാഷ്ട്രീയലാഭമാണ് നോക്കുന്നത്. സമസ്ത നേതാക്കളും എല്ലാവരും സെമിനാറിന് പോവുന്നതില്‍ എതിര്‍പ്പില്ല. നമ്മള്‍ വിളിച്ചപ്പോഴും അവരെല്ലാം വന്നിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഫലസ്തീനൊപ്പമാണ്. കോണ്‍ഗ്രസ് ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ ഫലസ്തീനൊപ്പമായിരുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

0 Comments