പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്. കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്.
ബസിന്‍റെ മുന്‍വശത്തെത്തിയശേഷം കല്ലെറിയുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി. കല്ലെറിഞ്ഞവര്‍ക്കായി അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേരെ കല്ലെറിഞ്ഞത്
0 Comments