Flash News

6/recent/ticker-posts

പ്രമുഖ ഫുഡ് വ്ളോഗർ രാഹുൽ കെ കുട്ടി മരിച്ച നിലയിൽ

Views


കൊച്ചി: പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.

‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന സോഷ്യല്‍ മീഡിയ പേജിലെ ഫുഡ് വ്ലോഗറാണ് രാഹുല്‍. മരണ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍. ‘ഓ കൊച്ചി’ എന്ന പേജിലും വീഡിയോകള്‍ ചെയ്തിട്ടുണ്ട്.



Post a Comment

0 Comments