ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴ. റോഡുകളില്‍ വെളളം നില്‍ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ 4.45 ഓടെയാണ് ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്ത് തുടങ്ങിയത്. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ദുബായിലെ ഡിഐപി, അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, സിലിക്കണ്‍ ഓയാസീസ്, ഖിസൈസ്, ബിസിനസ് ബെ, ജുമൈറ വില്ലേജ് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴപെയ്തു.ദുബായില്‍ അബു ഹെയില്‍ ഭാഗത്ത് കനത്ത പൊടിക്കാറ്റ് വീശി.
വെള്ളിയാഴ്ചയുടെ പ്രഭാതം ഇടിമിന്നലിന്റെയും കനത്ത മഴയുടെയും ശബ്ദ കോലാഹലം കേട്ടാണുണര്‍ന്നത്. മഴ സംബന്ധിച്ച് വ്യാഴാഴ്ച കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തിയിരുന്നു. പുലര്‍ച്ചെ പെയ്ത മഴ താമസക്കാര്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുകയും പ്രഭാത ദിനചര്യകളെ തടസ്സപ്പെടുത്തുകയും ചെയ്തു. അതിരാവിലെ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് ഇതല്‍പം ബുദ്ധിമുട്ടായത്. പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് വാഹനങ്ങളുമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയായി.
0 Comments