Flash News

6/recent/ticker-posts

സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ഗ​താ​ഗ​ത മ​ന്ത്രി​യും ചൊ​വ്വാ​ഴ്ച ച​ർ​ച്ച

Views
കൊച്ചി: ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും സ്വ​കാ​ര്യ ബ​സു​ട​മ സം​യു​ക്ത സ​മി​തി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ത​മ്മി​ൽ ച​ർ​ച്ച. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ചാ​ണ് ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ല്‍ ച​ർ​ച്ച ചെ​യ്യും. വി​ദ്യാ​ര്‍​ഥി യാ​ത്ര​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​വം​ബ​ര്‍ 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക്ക് പ്ര​സ​ക്തി​യേ​റെ​യാ​ണ്.

ബ​സു​ക​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​യും ഡ്രൈ​വ​ര്‍​ക്ക് സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ൽ ഇ​ള​വും സാ​വ​കാ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ബ​സു​ട​മ​ക​ൾ അ​തൃ​പ്തി​യി​ലാ​ണ്. ഭാ​രി​ച്ച ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കു പു​റ​മേ, അ​ധി​ക ചെ​ല​വാ​ണി​തെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.



Post a Comment

0 Comments