അൽ ഖർജ്- കഴിഞ്ഞ ദിവസം സൗദിയിൽ മരണപ്പെട്ട നന്നമ്പ്ര കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ പനക്കൽ അബ്ദുൽ ലത്തീഫ് (46) മയ്യിത്ത് ഇന്ന് അസർ നമസ്കാരനന്തരം അൽ ഖർജിൽ ഖബറടക്കി .
ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ യാണ് മരണപ്പെട്ടത് .
3 മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്. തിരുത്തി ചീർപ്പിങ്ങലിൽ സ്ഥിരതാമസക്കാരനാണ്
മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സൽമ , മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്.
സുഹറ, സൈനബ.
0 Comments