Flash News

6/recent/ticker-posts

കാറിനുള്ളില്‍ എസി ഉപയോഗിക്കുന്നവർ പ്രത്യേകം അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

Views കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചതിനാലാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആദ്യമായല്ല. ഇത്തരത്തിൽ ഒരു മരണം സംഭവിക്കുന്നത്. ഇതിന് മുൻപും നിരവധി ആളുകൾ ഇത്തരം വിഷവാതകം ശ്വസിച്ചു മരണപെട്ടിട്ടുണ്ട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എ.സി. ഓൺ ചെയ്യാതെ കാറിൽ സഞ്ചരിക്കുന്നത് ചിന്തിക്കാനാകില്ല. വേനൽക്കാലമായാലും മഴക്കാലമായാലും വാഹനങ്ങളിലെ എ.സി. ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.ദീർഘ ദൂര യാത്രയിൽ കാർ അൽപം നേരം വഴിയരികിൽ നിർത്തി എ.സി ഓൺ ചെയ്ത് വിശ്രമിക്കുന്ന സ്വഭാവമുള്ളവർ ധാരാളമുണ്ട്. അത്തരക്കാർ ഒന്ന് ശ്രദ്ധിക്കുക. കാരണം അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണിത്.

ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്.കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യമായ പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കാൻ കാരണമാകും.ശരീരത്തെ മരണാസന്നമാക്കാൻ കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി.ശ്വാസതടസ്സം, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്.

എങ്ങനെ പ്രതിരോധിക്കാം??

യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്.

സാധാരണ അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ്.

ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷ മയമാക്കുന്നു.

  • എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കാൻ ശ്രദ്ധിക്കുക.
  • ഏറെ നേരം വെയിലത്ത് കിടന്ന വാഹനം ഓൺ ആക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം മാത്രം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.

*പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഇടുക.

  • എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക.

കുട്ടികളെ കാറിലിരുത്തി പോകുന്നത് മറ്റൊരു പ്രധാന അപകടമാണ്. കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും ഉയർത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്.

വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ഗ്ലാസും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കാൻ ഇത് സഹായിക്കും.

വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക.
ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകാൻ ശ്രമികുക.


Post a Comment

0 Comments