Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Views


യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്റ്റിവിറ്റി നല്‍കാനും എയര്‍ ഇന്ത്യ എക്സ്പ്രസ് ശ്രമിക്കുന്നതായി air india express multi city booking അധികൃതര്‍ പറഞ്ഞു. ദുബായ് എയര്‍ഷോ 2023 ന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്.
”സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ വര്‍ധന ഉണ്ടാകും. യുഎഇക്കും കേരളത്തിനുമിടയിലുള്ള വിപണി ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള ശേഷി വര്‍ധിപ്പിക്കാനും മറ്റു പോയന്റുകള്‍ കൂട്ടിച്ചേര്‍ക്കാനും നോക്കുന്നുണ്ട്. കേരളത്തിലെ പോയിന്റുകള്‍ക്കപ്പുറം ഇന്ത്യയിലെ മറ്റ് പോയിന്റുകളിലേക്കും കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. അതുവഴി യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും ആളുകള്‍ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മികച്ച കണക്റ്റിവിറ്റി ലഭിക്കും,” എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.
ബജറ്റ് കാരിയര്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ ആഴ്ചയില്‍ 105 വിമാനങ്ങള്‍ നടത്തുന്നുണ്ട്, ഇതില്‍ ദുബായിലേക്ക് 80, ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണ്. ഗള്‍ഫ് മേഖലയിലുടനീളം, ആഴ്ചയില്‍ 308 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. സൂറത്ത്-ടു-ഷാര്‍ജ, ഇന്‍ഡോര്‍-ദുബായ്, ഡല്‍ഹി-ടു-ഷാര്‍ജ, ഗോവ-ടു-ദുബായ് എന്നീ സര്‍വീസുകളാണ് കൂട്ടിച്ചേര്‍ത്തത്.
അതേസമയം വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ആഭ്യന്തര ശേഷി വര്‍ധിക്കുന്നതിനൊപ്പം തെക്കുകിഴക്കന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുമെന്നും എഐ എക്‌സ്പ്രസ് മേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ യുഎഇ, ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ AI എക്‌സ്പ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുവരെ, AI എക്‌സ്പ്രസ് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പോയിന്റ് ടു പോയിന്റ് മാത്രമായിരുന്നു. ഇപ്പോള്‍ ആഭ്യന്തര റൂട്ടുകളുടെ വിപുലമായ കണക്റ്റിവിറ്റിയായി മാറാന്‍ പോകുകയാണ്. അതിനാല്‍ അത്തരം പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ തടസ്സമില്ലാത്ത യാത്ര ലഭിക്കും”അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments