Flash News

6/recent/ticker-posts

കുന്നുംപുറത്ത് ആറരക്കിലോ കഞ്ചാവുസൂക്ഷിച്ചതിന് യുവാവ് പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു.

Views
 കുന്നുംപുറം :  അത്തോളി വീട്ടിൽ സലീം(45)നെയാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്തെ കുടുംബരോഗ്യ കേന്ദ്രത്തിനു എതിർ  വശത്തു നിന്നാണ് കണ്ടെടുത്തത്  

കേസിൽ കുന്നുംപുറം അത്തോളി വീട്ടിൽ സലിമിനെ ഒന്നാം പ്രതിയായും സംഭവ സ്ഥലത്ത് നിന്നോടിപോയ പള്ളിക്കൽ കൂനോൾമാട് തള്ളശ്ശേരി അബ്ദു റഹ്മാനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റർ ചെയ്തു.

മലപ്പുറം എക്സൈസ് എൻഫോന്റ് & ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും, എക്സൈസ് ഇന്റലിജിൻസ് വിഭാഗവും, ഉത്തരമേഖല സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.മുഹമ്മദ് അബ്ദുൽ സലീം, ടി ഷിജുമോൻ,മുഹമ്മദ് ഷഫീഖ്, പ്രവന്റീവ് ഓഫീസർമാരായ വി.മുരളി, എൻ.അബ്ദുൽ വഹാബ്,  പ്രകാശ്.പി, ടി സന്തോഷ്, കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സഫീറലി. അരുൺ, അഖിൽ ദാസ് എന്നിവരും പങ്കെടുത്തു.

ഈ മാസം രണ്ടാം തിയ്യതി കുന്നും പുറത്ത്നിന്നും 4.600കി ഗ്രാം കഞ്ചാവുമായി അബ്ദു റഹീം എന്നയാളെ തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു.


Post a Comment

0 Comments