ദുബൈ:പിറന്ന മണ്ണിൽ അന്തസ്സായി ജീവിക്കാൻ സമ്മതിക്കാതെ ഇസ്രായിൽ സാമ്രാജത്ത്വ അധിനിവേഷ പട്ടാളം നടത്തുന്ന സ്ഫോടന പരമ്പരയിൽ സർവ്വതും നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഫലസ്തീൻ ജനതക്ക് ഒരു കൈതാങ്ങാവാൻ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. നടത്തിയ വിഭവ സമാഹരണത്തിലൂടെ ലഭ്യമായ സാധനങ്ങൾ കഴിഞ്ഞ ദിവസം യു.എ.ഇ.റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി.16 നിയോജക മണ്ഡലം കെ.എം.സി.സി. കമ്മിറ്റികൾ സമാഹരിച്ചു നൽകിയ ഭക്ഷണ കിറ്റുകളും, പുതു വസ്ത്രങ്ങളും അടക്കം 25 ടൺ സാധാനങ്ങളാണ് ഷാർജയിലുള്ള റെഡ് ക്രസന്റ് ആസ്ഥാനത്ത് എത്തിച്ചു കൈമാറിയത്. യു.എ.ഇ. റെഡ് ക്രസന്റ് ഷാർജ ഇൻ ചാർജ്ജ് മുഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ ഹമ്മാദി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. നേതാക്കളിൽ നിന്ന് സാധനങ്ങൾ ഏറ്റു വാങ്ങി.
ഷാർജ റെഡ് ക്രസന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ.പി. ശംസുദ്ദീൻ ബിൻ മുഹിയുദ്ധീൻ, പി.കെ. അൻവർ നഹ, സൈതലവി മാസ്റ്റർ, മുസ്തഫ എ.എ.കെ., ബാബു എടക്കുളം, മുഹമ്മദ് പാളയാട്ട്, ചെമ്മുക്കൻ യാഹുമോൻ,പി.വി. നാസർ,സിദ്ധീഖ് കാലൊടി, ഷക്കീർ പാലത്തിങ്ങൽ,മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, അഷ്റഫ് തൊട്ടോളി, റഷീദ് അൽ അറേബ്യ,റിയാസ് ചെറുകര തുടങ്ങിയവർ സംബന്ധിച്ചു.യു.എ.ഇ. നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസി മലയാളി സമൂഹവും കെ.എം.സി.സി.യും നൽകുന്ന അകമഴിഞ്ഞ സഹകരണത്തെ മുഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ ഹമ്മാദി അഭിനന്ദിച്ചു.ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും ഫലസ്തീൻ യുദ്ധഭൂമിയിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് നടത്തും എന്നും അദ്ദേഹം കെ.എം.സി.സി. നേതാക്കളെ അറിയിച്ചു.
0 Comments