Flash News

6/recent/ticker-posts

ഓൾ കേരള മാപ്പിള സംഗീത അക്കാഡമി : അവാർഡ് സമർപ്പണവും അക്കാഡമി വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഡിസം: 10ന്

Views
കോട്ടക്കൽ: ഓൾ കേരള മാപ്പിള സംഗീത അക്കാഡമി (AKMSA) 23-ാമത് മലപ്പുറം ജില്ലാ വാർഷിക ആഘോഷവും അവാർഡ് സമർപ്പണവും അക്കാഡമി വിദ്യാർത്ഥികളുടെ അരങ്ങേറ്റവും കോട്ടക്കൽ സ്മാർട്ട് ട്രേഡ്‌സിറ്റിയിൽ വെച്ച് 10/12/2023 ഞായറാഴ്ച വൈകുന്നേരം 4:30ന് അരങ്ങേറുന്നു.
 
മാപ്പിള കലക്ക് ഏറ്റവും വലിയ മുതൽ കൂട്ട് സമ്മാനിച്ച കോട്ടക്കൽ ഓൾ കേരള മാപ്പിള സംഗീത അക്കാഡമിയിലെ ഗുരുവും ആകാശവാണി, മീഡിയ, എച്ച് എം വി ഗ്രാമഫോൺ ആർട്ടിസ്റ്റുമായ ശ്രീ.കെ.എം.കെ. വെള്ളയിലിന്റെ നേതൃത്വത്തിൽ ശിഷ്യകണങ്ങൾ അരങ്ങേറ്റം കുറിക്കുന്ന 'മൊഞ്ചുള്ള മാപ്പിളപ്പാട്ടുകൾ' പ്രോഗ്രാമും അരങ്ങേറുന്നു. നിരവധി പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മഹാ സംഗമത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കെഎംകെ വെള്ളയിൽ പോപ്പുലർ ന്യൂസിനെ അറിയിച്ചു.
പ്രസ്തുത ചടങ്ങിലെ കാര്യപരിപാടികളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
സ്വാഗതം : ശ്രീ. ചീരങ്ങൻ ഷാജഹാൻ (AKMSA മലപ്പുറം ജില്ലാ ജന. സെക്രട്ടറി)
മുഖ്യപ്രഭാഷണം : ശ്രീ.കെ.എം.കെ. വെള്ളയിൽ (AKMSA സംസ്ഥാന ജന. സെക്രട്ടറി)
അദ്ധ്യക്ഷൻ : ഡോ. അബൂബക്കർ
(AKMSA മലപ്പുറം ജില്ലാ പ്രസിഡന്റ്)
ഉദ്ഘാടനം അവാർഡ് ദാനം : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ MLA
അവാർഡ് സമർപ്പണം : ഡോ. ഹനീഷ (കോട്ടക്കൽ നഗരസഭ ചെയർപേഴ്‌സൺ)
മുഖ്യാതിഥി : ശ്രീ. അശ്വിത്. എസ്. കാരാൺമയിൽ (സി ഐ കോട്ടക്കൽ പോലീസ് സ്‌റ്റേഷൻ)
ആശംസാ പ്രകാശനം :
 ശ്രീ. അഷ്റഫ് വെള്ളെങ്ങൽ വളാഞ്ചേരി (UAE നാഷണൽ കമ്മിറ്റി ജന. സെക്രട്ടറി AKMSA)
ശ്രീ. ചെരട മുഹമ്മദാലി (കോട്ടക്കൽ നഗരസഭ കൗൺസിലർ)
ശ്രീ. പി.ടി. അബ്ദു (കോട്ടക്കൽ നഗരസഭ പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)
ശ്രീ. കെ.കെ. നാസർ (മുൻ ചെയർമാൻ കോട്ടക്കൽ നഗരസഭ)
ശ്രീ. ടി. കബീർ മാഷ് (പ്രതിപക്ഷനേതാവ് കോട്ടക്കൽ നഗരസഭ)
ശ്രീ. സി.എ. കരീം (അർബൻ ബാങ്ക് ചെയർമാൻ)
ശ്രീ. റാഷിദ് (കൗൺസിലർ കോട്ടക്കൽ നഗരസഭ)
ശ്രീ. എം. ഹനീഫ (കൗൺസിലർ കോട്ടക്കൽ നഗരസഭ)
ശ്രീ. ടി.പി. ആലസ്സൻകുട്ടി (സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്)
ശ്രീ. ചെരട ശംസുദ്ധീൻ (സഹകരണ ഹോസ്‌പിറ്റൽ ചെയർമാൻ)


Post a Comment

0 Comments