Flash News

6/recent/ticker-posts

റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുടിവെള്ളം: ഉദ്ഘാടനം ചെയ്തു

Views

തി​രു​വ​ന​ന്ത​പു​രം: റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുടിവെള്ള വിതരണം ചെയ്യുന്ന ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ൻറെ സുജലം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു. ഇന്നലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട്, ഗ​വ. റ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പദ്ധതിയുടെ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ആ​ൻറ​ണി രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മു​ള്ള ഒ​രു ലി​റ്റ​ർ കു​പ്പി കു​ടി​വെ​ള്ളം 10 രൂ​പ​യ്ക്ക് റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നാ​ണ് സു​ജ​ലം പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പി​ൻറെ കീ​ഴി​ലു​ള്ള കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ൻറ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൻറെ അ​ധീ​ന​ത​യി​ൽ ഉ​ൽപ്പാ​ദി​പ്പി​ക്കു​ന്ന ഹി​ല്ലി അ​ക്വാ -യു​ടെ കു​ടി​വെ​ള്ള​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.



Post a Comment

0 Comments