Flash News

6/recent/ticker-posts

മലപ്പുറത്ത് വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Views
മലപ്പുറം :  മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായത്. മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.


കഴിഞ്ഞമാസം 30ന് അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെയായിരുന്നു യു ട്യൂബറായ നിസാർ കുഴിമണ്ണയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ്  സാദിൽ, പ്രവർത്തകരായ കെ സൽമാൻ, എൻ.കെ അബ്ദുൽ ഗഫൂർ, ഉബൈദുല്ല ശാക്കിർ, കെ.വി ശ്രീജേഷ്, ടി.സി അബ്ദുൽ നാസർ, നസീർ പള്ളിയാലി, എസ് ജിനേഷ്, എംകെ മുഹമ്മദ് അനീസ്, മുഹമ്മദ് അഷ്‌റഫ്, പി സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്.



Post a Comment

0 Comments