Flash News

6/recent/ticker-posts

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 15 ലക്ഷം രൂപ കവർന്ന സംഘത്തിലെ 2 പേർ കൂടി പിടിയിൽ

Views

പെരിന്തൽമണ്ണ∙ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പരുക്കേൽപ്പിച്ച് 15 ലക്ഷം രൂപ കവർന്ന സംഘത്തിലെ 2 പേർ കൂടി പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. ആനക്കയം പുളിയിലങ്ങാടി സ്വദേശികളായ ചേലാതടത്തിൽ അബ്‌ദുൽ ഇർഷാദ് (33), കൊളക്കാടൻ ഫാഹിസ് (28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി പെരിന്തൽമണ്ണയിൽ നിന്ന് സിഐ എ.പ്രേംജിത്ത്, എസ്ഐ സെബാസ്‌റ്റ്യൻ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നും മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് അന്വേഷണം ഊർജിതമാക്കി. 

ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്കിൽ കൊളത്തൂർ ഭാഗത്തേക്ക് പണവുമായി പോവുകയായിരുന്ന മണലായ സ്വദേശിയെ 2 ബൈക്കുകളിലും കാറിലുമായി പിന്തുടർന്നെത്തിയ സംഘം മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിനു സമീപത്തുവച്ച്ആ ക്രമിക്കുകയായിരുന്നു.  ബൈക്കുകൾ വിലങ്ങിട്ട് തട്ടിവീഴ്ത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് യുവാവിന്റെ ബാഗിലുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരം ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സിഐ എ.പ്രംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു. ഈ കേസിൽ പൊലീസ് പിടിയിലായ അബ്‌ദുൽ കബീർ, മുഹമ്മദ് യാസിൻ, ഇർഷാദ്, ഫാഹിസ് എന്നിവരടങ്ങുന്ന സംഘം കവർച്ച നടത്തുന്നതിന്റെ തലേ ദിവസം മഞ്ചേരി സ്‌റ്റേഷൻ പരിധിയിൽ യുവാവിന്റെ തലയ്‌ക്ക് കമ്പിവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതികളാണ്. കവർച്ച നടത്തിയ ശേഷം പണവുമായി ഒളിവിൽ പോകാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.   

പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനായി കസ്‌റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‌ണകുമാർ, പ്രശാന്ത് പയ്യനാട്, മനോജ് കുമാർ, ദിനേഷ് കിഴക്കേക്കര, പ്രഭുൽ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. 



Post a Comment

0 Comments