Flash News

6/recent/ticker-posts

ഷോർട്ട്ഫിലിം, ഓഡിഷൻ'; തമ്പുരുവും സംഘവും പല വഴികൾ പയറ്റി, 1.5 കിലോ എംഡിഎംഎ ഒളിപ്പിച്ചത് സ്റ്റെപ്പിനി ടയറിൽ !

Views
കൊച്ചി : വടക്കൻ പരവൂറിൽ പിടിയിലായ മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതും മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതും തന്ത്രപരമായെന്ന് പൊലീസ്. സിനിമപ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തും കാറിന്‍റെ സ്റ്റെപ്പിനി ടയറിലടക്കം മയക്കുമരുന്ന് ഒളിപ്പിച്ചുമാണ് സംഘം അതീവ ജാഗ്രതയോടെ എംഡിഎം അടക്കമുള്ള മയക്കുമരുന്നുകളുടെ ഇടപാടുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോടികളുടെ രാസലഹരിയുമായി കൊച്ചി വടക്കന്‍ പറവൂരില്‍ മൂന്നംഗ സംഘം പൊലീസിന്‍റെ പിടിയിലാകുന്നത്. ഒരു പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തമ്പുരു എന്ന് വിളിപ്പേരുള്ള കരുമാലൂര്‍ തട്ടാമ്പടി കണ്ണന്‍ കുളത്തില്‍ നിഥി വേണു, ആലങ്ങാട് നീറിക്കോട് തേവരപ്പിള്ളി നിധിന്‍ വിശ്വം, ഇവര്‍ക്ക് വീട് വാടകയ്ക്ക് കൊടുത്ത പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.നാലാമന്‍ വാണിയക്കാട് സ്വദേശി നിഖില്‍ പ്രകാശ് ആണ് ഓടി രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് പൊലീസ് ഒന്നേമുക്കാല്‍ കിലോ എംഡിഎംഎ ആണ് പൊലീസ് പിടിച്ചെടുത്തത്. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ലഹരി കച്ചവടമെന്ന് പൊലീസ് പറഞ്ഞു.



Post a Comment

0 Comments