Flash News

6/recent/ticker-posts

മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഹൈ റിച്ച് വ്യാജ ബോണ്ട് ഇറക്കി 1,500 കോടി പിരിച്ചു.

Views

തൃശൂർ : വലിയാൽ ആസ്ഥാനമായ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം വ്യാജമായി ബോണ്ട് ഇറക്കി 15,000 കോടി രൂപ പിരിച്ചെടുത്തു വെന്ന് മുൻ എം.എൽ.എ അനിൽ അക്കര ആരോപിച്ചു. ഇ.ഡി, ആ ദായ നികുതി, ജി.എസ്.ടി എന്നിവയും പൊലീസും അന്വേഷിച്ചിട്ടും ഇക്കാര്യം പുറത്തുവരാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെയും റിസർവ് ബാങ്കിൻ്റെയും സ്റ്റോക്ക് എക്സ് ചേഞ്ച് ബോർഡിന്റെയും അനു മതി വേണമെന്നിരിക്കെ തീയതി പോലും രേഖപ്പെടുത്താത്ത ബോ ണ്ടുകൾ ഇറക്കിയെന്നും മൂന്നുലക്ഷത്തോളം വിതരണം ചെയ്തുവെ ന്നും അനിൽ പറഞ്ഞു. അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ബോണ്ട് എന്ന് പറഞ്ഞ് ഒരു ലേസർ കോപ്പി നൽകും. അവർ മുഖേന വീണ്ടും നിക്ഷേപം സ്വീകരിക്കും. വ്യാജ ബോണ്ട് ഇറക്കി തട്ടിപ്പ് ടത്തുന്നത് അപൂർവ സംഭവവും രാജ്യത്തെ നിയമത്തിന് അങ്ങേയറ്റം വിരുദ്ധവുമാണ്. ബോണ്ടിൽ കാണിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഒന്നും കാണില്ല.

ഏതാണ്ട് ഒന്നര കോടി ഉപഭോക്താക്കളെ ഹൈ റിച്ച് വലയിലാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പഞ്ചായത്തിൽനിന്ന് മാത്രം 300 കോടി രൂപയോളം പിരിച്ചിട്ടുണ്ട്. കുടുംബശ്രീ ഗ്രൂപ്പുക ളടക്കം ഇരയായിട്ടുണ്ട്. 10,000 രൂ ച നിക്ഷേപിക്കുന്നവർക്ക് എല്ലാ ഞായറാഴ്ചയും 155 രൂപ അക്കൗണ്ടിൽ വരുമായിരുന്നു. തൃശൂരിൽ ഹൈ റിച്ചിന്റെ സ്വത്തുക്കൾ കലക്ടർ താൽക്കാലികമായി ജപ്‌തി ചെയ്ത സാഹചര്യത്തിൽ അടുത്ത ഞായറാഴ്ച മുതൽ ഈ തുക നിക്ഷേപകർക്ക് കിട്ടില്ല. കിട്ടുകയാ ണെങ്കിൽ ജപ്‌തി നടപടിയെ സം ശയിക്കേണ്ടിവരും തട്ടിപ്പിനെക്കു റിച്ച് കേന്ദ്ര -സംസ്ഥാന സർക്കാ റുകൾ സംയുക്തമായി അന്വേഷിക്കണമെന്നും അനിൽ ആവശ്യപ്പെട്ടു.


Post a Comment

0 Comments