Flash News

6/recent/ticker-posts

ഫോക്കസ് പ്രീമിയർ ലീഗ് -23,ട്രോഫി അനാവരണം ചെയ്തു

Views
അബുദാബി:  ഫോക്കസ് പ്രീമിയർ ലീഗ് -2023 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി കെ.എം.സി. സി സംസ്‌ഥാന വൈസ് പ്രസിഡണ്ട് റഷീദ് പട്ടാമ്പി അനാവരണം ചെയ്തു. യുവാക്കൾക്കിടയിലെ സാമൂഹ്യ ക്ഷേമ പ്രവത്തനങ്ങളിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷിടിക്കുന്ന ഫോക്കസ്, ഫുട്ബാൾ ടൂര്ണമെന്റിലൂടെ പുതിയൊരു കാൽവെപ്പാണ് നടത്തുന്നതെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോക്കസ് പ്രീമിയർ ലീഗ് സ്വാഗത സംഘം രക്ഷാധികാരി അസ്‌ലം ചിറക്കൽ പടി മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ ജനറൽ കൺവീനർ സാജിദ് മുസഫ്ഫ അധ്യക്ഷനായിരുന്നു. പ്രീമിയർ ലീഗ് ഗ്രൂപ്പ് നിർണ്ണയ നറുക്കെടുപ്പിനു സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് കരിമ്പനോട്ടിൽ, ശഫീഖ് മഞ്ചേരി എന്നിവർ നേതൃത്വം നൽകി.  ഫോക്കസ് ഭാരവാഹികളായ നസീൽ സ്വാഗതവും നബീൽ മുസഫ്ഫ നന്ദിയും അറിയിച്ചു. ഫോക്കസ് ഭാരവാഹികളായ നൗഷാദ്, നിഷാദ്, ജാഫർ അബു ദാബി ,വിവിധ ടീം മാനേജർമാർ എന്നിവർ സംബന്ധിച്ചു. യു.എ.യിലെ 16 പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 9 ന് ഹുദരിയ്യാത്ത് 321 സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


Post a Comment

0 Comments