Flash News

6/recent/ticker-posts

തിരുവനന്തപുരത്ത്‌നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍; നിരക്ക് 3000 രൂപ

Views

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താവുന്ന സർവീസ് ആരംഭിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.

ഈ മാസം 14 മുതലാണ് പുതിയ സർവീസ്. തിങ്കൾ,വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.

തിരുവനന്തപുരം:കോഴിക്കോട് റൂട്ടിൽ സർവീസ്. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45ന്പുറപ്പെടുന്ന വിമാനം 7.45ന് കോഴിക്കോടെത്തും.

തിരിച്ച് കോഴിക്കോടുനിന്ന് രാത്രി എട്ടുമണിയോടെ പുറപ്പെടുന്ന വിമാനം 9.05 തിരുവനന്തപുരത്തെത്തും. വെബ് സൈറ്റിൽ നൽകിയിരിക്കുന്ന നിരക്ക് 3,000 രൂപയാണ്.

തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ്
കണക്കാക്കുന്നത്.



Post a Comment

0 Comments