Flash News

6/recent/ticker-posts

കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന; രാജ്യത്ത് ഇന്നലെ 752 രോഗികള്‍; ആറ് മാസത്തെ ഉയര്‍ന്ന നിരക്ക്

Views

അതിര്‍ത്തിയില്‍ നിയന്ത്രണവുമായി കര്‍ണാടക

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 പേര്‍ രോഗമുക്തി നേടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവര്‍ കര്‍ണാടകയിലും രാജസ്ഥാനിലുമാണ്.

രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. ഇന്നലെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി. കര്‍ണാടക 175, തമിഴ്‌നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 

ഇന്നലെ സംസ്ഥാനത്ത് 265 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്. ജെഎന്‍ 1 കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.


 *കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക* 

കേരള - കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡൈ‌്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. റ്റൊന്റി ഫോർ .മുതിർന്ന പൗരൻമാർക്ക് മാസ്ക‌് നിർബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.


Post a Comment

0 Comments