Flash News

6/recent/ticker-posts

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, 47,000ല്‍ താഴെ

Views


കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 46,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ആദ്യമായി 47000 രൂപ കടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ മാസം 13 മുതല്‍ പടിപടിയായി ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ആദ്യമായി ഇടിഞ്ഞത്. അന്ന് 44,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.



Post a Comment

0 Comments