Flash News

6/recent/ticker-posts

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തിൽ, ആരും വീടിന്‌ പുറത്തിറങ്ങരുതെന്ന് നിർദേശം

Views
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ഇതേത്തുടർന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു


Post a Comment

0 Comments