Flash News

6/recent/ticker-posts

തെലങ്കാനയില്‍ വ്യോമസേന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

Views

ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിശീലകനും കേഡറ്റുമാണ് മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

പിസി 7 എംകെ II വിമാനമാണ് തകര്‍ന്നത്. ദുണ്ടിഗൽ വ്യോമസേന അക്കാദമിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റുനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.


Post a Comment

0 Comments