Flash News

6/recent/ticker-posts

താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടയിടി

Views
താനൂർ : താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടിയിൽ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് സാരമായ പരിക്കുകളുണ്ട്. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന എറ്റിയോസ് കാർ ദേവധാർ മേൽപ്പാലം  ഇറങ്ങി വരുന്നതിനിടെ എതിരെ വന്ന ബി.എം.ഡബ്ല്യു ബൈക്കിൽ ഇടിച്ചതോടെയാണ് അപകട പരമ്പരക്ക് തുടക്കമായത്.

ബൈക്കിൽ ഇടിച്ചതിനെ തുടർന്ന്  നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന മറ്റൊരു കാർ,സ്കൂട്ടർ എന്നിവയിലും  റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ ബൈക്ക് യാത്രികനായ  വള്ളിക്കുന്ന് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ ബബിതിനെ കൈക്കും കാലിനും സാരമായ പരിക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.



Post a Comment

0 Comments