Flash News

6/recent/ticker-posts

നിർത്തിയിട്ട ഓട്ടോയിൽ സിമന്റ് മിക്സ് ലോറിയിടിച്ച് പെരിന്തൽമണ്ണയിൽ യുവാവ് മരണപ്പെട്ടു

Views
പെരിന്തൽമണ്ണ : താഴെക്കോട് വാളാംകുളത്ത് ഇന്ന് (ശനി) രാവിലെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
ഓട്ടോയിൽ നിന്ന് എണ്ണക്കടികളും മറ്റു പലഹാരങ്ങളും ഇറക്കി കടയിലേക്ക് കൊടുക്കുന്നതിനിടെ സിമന്റ് മിക്സ് ലോറി വന്നിടിച്ചാണ് അപകടം.
മേൽമുറി അധികാരിത്തൊടിയിലെ നാണകത്ത് മൂസയുടെ മകന് മുസമ്മിൽ(33) ആണ്  മരണപ്പെട്ടത്.
 ചപ്പാത്തി കമ്പനിയിൽ 5 വർഷക്കാലമായി ജോലി ചെയ്യുകയായിരുന്നു മരിച്ച മുസമ്മിൽ.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന്
 കോണോംപാറ ജുമാ മസ്ജിദിൽ  ഖബറടക്കവും നടക്കും.
ഇരുമ്പുഴിയിലെ ഫർഹാനയാണ് ഭാര്യ.
3 വയസുള്ള ഷെഹാൻ മുഹമ്മദ് ഏക മകനാണ്.


Post a Comment

0 Comments