Flash News

6/recent/ticker-posts

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Views
തിരൂരങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തിൽ അബ്‌ദുൽ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്‌ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

മയക്കുമരുന്നുകളുമായും തോക്കിൻ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. താനൂർ, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിൻതിരകളും അക്രമപ്രവർത്തനങ്ങൾക്കായി കൈവശംവെക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിക്കുക തുടങ്ങിയ കേസുകൾ ഇയാൾക്കെതിരേയുണ്ട്.


Post a Comment

0 Comments