Flash News

6/recent/ticker-posts

മൽസ്യബന്ധനത്തിന് പോവുന്നതിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Views
താനൂർ :മൽസ്യബന്ധനത്തിന് പോവുന്നതിനിടെ വള്ളത്തിൽനിന്ന് തെറിച്ചുവീണ് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താനൂർ ഫഖീർ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടിൽ റഷീദിന്റെ മകൻ‌ റിസ് വാൻ (19) ആണ്  മരിച്ചത്.

താനൂർ തൂവൽതീരത്ത്നിന്ന് ഇന്നു രാവിലെ ഫൈബർ വള്ളത്തിൽ മൽസ്യബന്ധനത്തിന് പോവുന്നതിനിടെ വള്ളം ശക്തമായ തിരയിൽപെടുകയും റിസ് വാൻ കടലിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇന്ന് രാവിലെയോടെയാണ് അപകടം. തുടർന്ന് മൽസ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ 10.30ഓടെ റിസ് വാനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ താനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments