Flash News

6/recent/ticker-posts

കേരളത്തിലേക്ക് ഒരു വന്ദേഭാരത് കൂടി, ബെംഗളുരു-കോയമ്പത്തൂര്‍ പാലക്കാട്ടേക്ക്

Views

പാലക്കാട്-കോയമ്പത്തൂർ- ബെംഗളുരു റൂട്ടിൽ വരാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ കോയമ്പത്തൂർ- ബെംഗളുരു റൂട്ടിലെ ഉദയ് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനായുള്ള ശ്രമങ്ങൾ വിജയം കണ്ടിരുന്നില്ല. കേരളം റൂട്ട് നീട്ടുന്നതിനായി കാര്യമായി ശ്രമിക്കുകയും സക്ഷിണ റെയിൽവേ അധികൃതർ എതിർപ്പില്ലെന്ന് അറിയിച്ചിട്ടും ട്രെയിൻ സർവീസ് കേരളത്തിലേക്ക് നീട്ടാൻ സാധിക്കാത്തതിൽ ചില ലോബികൾ പ്രവർത്തിച്ചതായാണ് റിപ്പോർട്ടുകൾ.

കോയമ്പത്തൂർ സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ വാനതി ശ്രീനിവാസനാണ് കോയമ്പത്തൂർ- ബെംഗളുരു വന്ദേഭാരത് ഉടൻ തന്നെ യാതാർഥ്യമാകുമെന്ന് അറിയിച്ചത്. ഈ സർവീസ് പാലക്കാട്ടേക്ക് നീട്ടാൻ സാധിക്കുകയാണെങ്കിൽ കേരളത്തിലുള്ളവരുടെ യാത്രാാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പാലക്കാട്ടേക്ക് വന്ദേഭാരത് ഓടിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. വാളയാർ വനപ്രദേശത്ത് മാത്രമാണ് ട്രെയിൻ വേഗം കുറയ്ക്കേണ്ടതായി വരിക. ഏറെ മലയാളികൾ ബെംഗളുരുവിൽ ജോലി ചെയ്യുന്നു എന്നതിനാൽ തന്നെ സർവീസ് പാലക്കാട്ടേക്ക് നീട്ടുകയാണെങ്കിൽ റെയിൽവേയ്ക്ക് അത് ലാഭകരമാകുമെന്നത് സംശയമില്ലത്തതാണ്.




Post a Comment

0 Comments