Flash News

6/recent/ticker-posts

കൊണ്ടോട്ടി കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ചവൈദ്യുതി വേലിയിൽനിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു;ഒരാൾ മരണപ്പെട്ടു

Views
കൊണ്ടോട്ടി :  കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരണപ്പെട്ടു.

കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. വി.കെ.ശിഹാബിന്റെ മകൻ ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9:00 നാണ് നാടിനെ നടുക്കിയ ദുരന്തം. ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സിനാന്റെ വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്.  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Post a Comment

0 Comments