Flash News

6/recent/ticker-posts

തിരുരിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരിക്കേറ്റ രണ്ടു യുവാക്കൾ മരണപ്പെട്ടു

Views

തിരൂർ: ശനിയാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലക്കടത്തുർ പടിഞ്ഞാക്കരയിലെ കുടുക്കിൽ ഇബ്രാഹിമിൻ്റെ മകൻ ഇർഫാൻ (18), നാലുകണ്ടത്തിൽ വിനോദിൻ്റെ മകൻ മൃതുൽ (21) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

Video:-👇




അയൽവാസികളും കൂട്ടുകാരുമായ രണ്ട് പേരും ശനിയാഴ്ച രാത്രി 11.30 ന് ഇരിങ്ങാവൂരിലെ ടർഫിൽ നിന്നും കളി കഴിഞ്ഞ് ബൈക്കിൽ വീടുകളിലേക്ക് വരുന്നതിനിടെ കുറുപ്പൻപടിയിലുള്ള മതിലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടമുണ്ടയത്. നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.


Post a Comment

0 Comments