Flash News

6/recent/ticker-posts

മലപ്പുറം വരിക്കോട് കോട്ടക്കല്‍ റോഡില്‍ ഞായറാഴ്ച അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു

Views
മലപ്പുറം: കോഡൂർ വരിക്കോട് കോട്ടയ്ക്കല്‍ റോഡില്‍  ഞായറാഴ്ച (ഡിസംബര്‍ 03) ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു.
അപകട മരണ വാർത്ത ഞായറാഴ്ച പോപ്പുലർ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

 തോമസ് എന്നാണ് പേരെന്നും മൂവാറ്റുപുഴ വാഴക്കുളം നോര്‍ത്ത് പുത്തൂര്‍ സ്വദേശിയാണെന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്. 65 വയസ്സ് തോന്നിക്കുന്ന ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം മഞ്ചേരി മെഡ‍ിക്കല്‍ കോളേജ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ക്രൈം 1607/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ബന്ധുക്കളെ കുറിച്ച് അറിയുന്നവർ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.
 ഫോണ്‍:  0483 2734966

റോഡ് മുറിച്ച് കടക്കുന്നതി നിടെയാണ് ഇദ്ദേഹത്തെ ജീപ്പ് ഇടിക്കുന്നത്. അപകടം സംഭവിച്ച് ഇദ്ദേഹം റോഡിൽ വീണിട്ടും ജീപ്പ് നിർത്താതെ കടന്നു കളയുകയായിരുന്നു.


Post a Comment

0 Comments