Flash News

6/recent/ticker-posts

സൗദിയിൽ നിയമവിരുദ്ധമായ നിലയിൽ അനധികൃതമായി വി പി എൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി നിയമ വിദഗ്ധർ.

Views
റിയാദ് : സൗദിയിൽ നിയമവിരുദ്ധമായ നിലയിൽ അനധികൃതമായി വി പി എൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി നിയമ വിദഗ്ധർ. ഇത്തരക്കാരെ കാത്തിരിക്കുന്നത് കടുത്ത പിഴയും തടവുമാണ്. ചില വെബ്സൈറ്റുകളിലും ആപ്പുകളിലും സാധാരണയായി പ്രവേശനം അസാധ്യമാകുമ്പോൾ അതിനെ മറികടക്കാൻ സഹായിക്കുന്ന പ്രശസ്‌ത VPN പ്രോഗ്രാമുകൾ ഉപയോഗിക്കുന്നതിനുള്ള പിഴയെക്കുറിച്ചുള്ള നിരവധി തെറ്റായ വാർത്തകൾ പ്രചരിച്ചതോടെയാണ് പ്രശസ്‌ത നിയമ വിദഗ്ദ‌ർ ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.

VPN നിയമവിരുദ്ധമായ നിലയിൽ ഉപയോഗിക്കുന്നത് കടുത്ത ലംഘനമായി മാറുമെന്നും നിയമപരമായ പ്രോസിക്യൂഷൻ നടപടികളിലേക്ക് ആവശ്യമാണെന്നും വിദഗ്‌ധർ സ്ഥിരീകരിച്ചു. സൈബർ ക്രൈം വിദഗ്‌ധൻ ഹിസാം ബിൻ സഊദ് അൽ-സുബൈ തന്റെ അക്കൗണ്ടിലെ ട്വീറ്റിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. വിപിഎൻ പ്രോഗ്രാമുകളുടെ ഉപയോഗം കുറ്റകരമാക്കുന്ന ഒരു വാചകവും സഊദി സിസ്റ്റത്തിലില്ല. എന്നാൽ, സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ മൂന്നിൽ ചാരവൃത്തി, ഒളിഞ്ഞുനോക്കൽ, അട്ടിമറി എന്നിവ നിയമവിരുദ്ധമായ പ്രവേശനമാണെന്ന് വിശദീകരിക്കുന്നുണ്ടെന്നും ആ നിലക്കുള്ള ശിക്ഷകൾ ലഭിക്കുമെന്നും വിശദീകരിച്ചു. മാത്രമല്ല, അതേ സമയം, ചില VPN ആപ്ലിക്കേഷനുകൾ അവരുടെ ഉപയോക്താവിൻ്റെ സ്വകാര്യതയ്ക്കും ഡാറ്റയ്ക്കും ഹാനികരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



Post a Comment

0 Comments