Flash News

6/recent/ticker-posts

പതിനേഴ് ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു; വിവരങ്ങൾ

Views
പതിനേഴ് ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു; വിവരങ്ങൾ

ന്യൂഡല്‍ഹി | പ്ലേസ്‌റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ നീക്കി.

ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പ് ഉൾപ്പെടെ നീക്കി. വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഗൂഗിളിന്റെ നടപടി.

പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ നീക്കം ചെയ്ത ലോണ്‍
ആപ്പുകള്‍ ചുവടെ:

▪️AA Kredti
▪️Amor Cash
▪️GuayabaCash
▪️EasyCredti
▪️Cashwow
▪️CrediBus
▪️FlashLoan
▪️PréstamosCrédito
▪️Préstamos De Crédito-YumiCash
▪️Go Crédito
▪️Instantáneo Préstamo
▪️Cartera grande
▪️Rápido Crédito
▪️Finupp Lending
▪️4S Cash
▪️TrueNaira
▪️EasyCash


Post a Comment

0 Comments