Flash News

6/recent/ticker-posts

സ്കൂളിൽ പോകാനൊരുങ്ങിയ ഒന്നാം ക്ലാസുകാരൻ കുളിമുറിയിൽ മരണപ്പെട്ട നിലയിൽ

Views

തിരൂർ: സ്കൂളിൽ പോകാൻ കുളിക്കാൻ കയറിയ ഒന്നാം ക്ലാസുകാരൻ മരണപ്പെട്ട നിലയിൽ.
ഉണ്യാൽ സ്വദേശി കൊടിയന്റ പുരക്കൽ അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് മരണപ്പെട്ടത്. തിരൂർ ജി എം യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാഹിദ്.
സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിൽ കുളിക്കാനായി കുളിമുറിയിൽ കയറിയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിൽ പല തവണ വിളിച്ചു. കുളിമുറിക്കകത്ത് നിന്നും മറുപടിയൊന്നും കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ ബഹളം വെക്കുകയും കുളിമുറിയുടെ വാതിൽ പൊളിക്കുകയും ചെയ്തപ്പോഴാണ് കുട്ടിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ മോർച്ചറിയിലെത്തി മൃതദേഹം സന്ദർശിച്ചു. താനൂർ എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.


Post a Comment

0 Comments