Flash News

6/recent/ticker-posts

മതേതര ഇന്ത്യയുടെ താഴികക്കുടങ്ങൾ തകർത്തെറിഞ്ഞിട്ട് ഇന്നേക്കു മുപ്പത്തിയൊന്ന് ആണ്ടുകൾ

Views

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളുടെ താഴികക്കുടങ്ങൾ തകർത്തെറിഞ്ഞിട്ട് ഇന്നേക്കു 31 വർഷങ്ങൾ. മതേതര ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച ആഘാതത്തിന്റെ കണക്കെടുപ്പു പോലും സാധ്യമാവാത്ത വിധം ബാബരി മസ്ജിദ് ധ്വംസനത്തിന്റെ മുപ്പത്തിയൊന്ന് ആണ്ടുകൾ പൂർത്തിയാവുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അഭിമാന പുരസ്സരം ഉയർത്തിപ്പിടിച്ച ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി തുടങ്ങിയ മൂല്യങ്ങൾക്കു മേൽ സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾ വർഗീയത രഥചക്രമുരുട്ടിയ കഴിഞ്ഞ പതിറ്റാണ്ടുകൾ, 135 കോടി ജനങ്ങൾ അധിവസിക്കുന്ന.ബൃഹത്തായ രാജ്യത്തിന്റെ ആത്മാഭിമാനത്തിനേൽപ്പിച്ച ക്ഷതം കൂടുതൽ സങ്കീർണമാവുകയാണ്.



Post a Comment

0 Comments