Flash News

6/recent/ticker-posts

സ്കൂളിൽ പാമ്പ് പരിഭ്രാന്തരായി വിദ്യാർത്ഥികളും അധ്യാപകരും

Views
വെള്ളിയാംപുറം : എ.എം എൽ പി സ്കൂളിൽ പാമ്പിനെ കണ്ടത് വിദ്യാർത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തി സൃഷ്ടിച്ചു.
ഇന്നലെ ക്ലാസ് നടന്ന് കൊണ്ടിരിക്കെ ഓഫീസ് റൂമും നേഴ്സറിയും പ്രവർത്തിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന്റെ അകത്ത് മുകളിൽ മൂലോടിൻ്റെ ഭാഗത്ത് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്.

Video:-👇

ഉടനെ തന്നെ വെളളിയാംപുറം അങ്ങാടിയിൽ ഉള്ളവരെ അറിയിച്ചു.
നാട്ടുകാർ പാമ്പിനെ പിടികൂടാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് PTA പ്രസിഡൻ്റ് ജാഫർ പനയത്തിൽ വിവരം അറിയിച്ചത് പ്രകാരം പരപ്പനങ്ങാടി യിൽ നിന്നും പാമ്പ് പിടിക്കുന്നവർ വന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.
പുല്ലാണി മൂർഖൻ വിഭാഗത്തിൽ പെടുന്ന പാമ്പിനെയാണ് സ്കൂളിൽ നിന്നും പിടികൂടിയത്.

സ്കൂളിന്റെ മുൻഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഇടിഞ്ഞു വീണുകിടക്കുന്ന സ്ഥലത്ത് കല്ലും, മറ്റും കുമിഞ്ഞു  കിടക്കുന്ന സ്ഥലത്ത് ഇഴജന്തുക്കൾ സ്ഥിരമായി കാണാറുണ്ടെന്ന് നാട്ടുകാർ പോപ്പുലർ ന്യൂസിനോട്  പറഞ്ഞു.ഇവിടെനിന്ന് സ്കൂളിലേക്ക് പാമ്പ്കയറിയതാവാനാണ് സാധ്യത.


Post a Comment

0 Comments