Flash News

6/recent/ticker-posts

ഹൈ റീച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് : സ്ഥാപന ഉടമകളുടെ പേരിലുള്ള സ്വത്തുക്കൾ ജപ്‌തി ചെയ്യാൻ കലക്ടർ

Views

തൃശൂർ: പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരിച്ച് നൽകാതെ വഞ്ചിക്കുകയും  ചെയ്തതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴയിൽ
സ്ഥിതിചെയ്യുന്ന ഹൈ റി ച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ യും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലി കമായി ജപ്‌തി ചെയ്യാൻ കലക്ടർ ഉത്തരവിട്ടു.

മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഹൈ റീച്ച് ഓൺലൈൻ ഷോപ്പി  പ്രൈവറ്റ് ലിമിറ്റഡ്  സ്ഥാപനത്തിൽ ഉയർന്ന പലിശയും വലിയ വാഗ്ദാനങ്ങളും നൽകി ഇതിലേക്ക് ആളുകളെ വലയിലാക്കിയവരും, അവരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വലിയ രീതിയിൽ  പണം നഷ്ടപ്പെട്ടവരും വെളളിയാംപുറത്തും പരിസരപ്രദേശങ്ങളിലും നിരവധി പേരുണ്ട്.

അതേസമയം 
126.54 കോടി രൂപയുടെ  ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം.
തൃശൂർ ആസ്ഥാനമായ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കെ.ഡി. പ്രതാപിനാണ് എറണാ കുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം. കോടതി ജാമ്യം അനുവദിച്ചത്.


Post a Comment

0 Comments