Flash News

6/recent/ticker-posts

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Views

താനൂർ : വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിറമരുതൂർ കാളാട് പള്ളിപ്പടി സ്വദേശി  അമ്പലക്കണ്ടി സൈദലവിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്.

മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.താനൂർ പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസ്  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളു വെന്ന് പൊലീസ് പറഞ്ഞു.




Post a Comment

0 Comments