Flash News

6/recent/ticker-posts

ഒപ്പനയിൽ ലങ്കി മറിഞ്ഞ് മണവാട്ടിയും തോഴിമാരും കൂടെ മൊഞ്ചേറും മാപ്പിളപാട്ടും...താളമിട്ട് സദസ്സും

Views
കോട്ടക്കൽ: ഒരുപകലും രാത്രിയും തിങ്ങിനിറഞ്ഞ സദസ്സിൽ ഒപ്പനയുമായി മണവാട്ടികൾ നിറഞ്ഞാടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്. ഒന്നാംസ്ഥാനത്തെത്തി. മത്സരിച്ച 22 ടീമുകളും എ ഗ്രേഡ് നേടി. ‘ഹഖ്‌ പാകി ദിക്കുമക്ക.....’ എന്നുതുടങ്ങുന്ന ഗാനമാലപിച്ച് വേദിയിലെത്തിയ റുഷ്ദ അഷ്‌റഫ്, ഹഫ്‌ന ഫർഹ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധാനം ചെയ്യാൻ യോഗ്യതനേടിയത്.

ശിഹാബ് നെല്ലൂരാണ് ഇവരെ പരിശീലിപ്പിച്ചത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച ഹൈസ്കൂൾ വിഭാഗം ഒപ്പനമത്സരം നാലരയോടെയാണ് സമാപിച്ചത്.

വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗം മത്സരം രാത്രി വൈകിയും തുടർന്നു.



Post a Comment

0 Comments