Flash News

6/recent/ticker-posts

"കുഞ്ഞുമക്കളേ ഇതിലേ ഇതിലേ..... രക്ഷിതാക്കളേ സൂക്ഷിക്കൂ...! പോപ്പുലർ ന്യൂസ് മുന്നറിയിപ്പുകൾ

Views

ഇനിയും ഈ നാട് കരയരുതേ... ഒരു കുഞ്ഞും നഷ്ടപ്പെട്ടു കൂടാ.... ഒരു കുഞ്ഞിനേയും മനുഷ്യ മൃഗങ്ങൾ പിച്ചിച്ചീന്തപ്പെടരുത്...! എന്നും നമ്മുടെ പൊന്നോമനകൾ നമ്മുടെ നെഞ്ചോട് ചേർന്നിരിക്കട്ടെ ....
ഈ ലോകത്ത് ഏറ്റവും വിലപ്പെട്ട സമ്പത്ത് നമ്മുടെ സ്വന്തം മക്കൾ തന്നെയാണ്. ഊണിലും ഉറക്കിലും അവർക്ക് റേണ്ടി മാത്രമാണ് നമ്മൾ ജീവിക്കുന്നത്. എപ്പോഴും കുട്ടികൾ നമ്മുടെ തന്നലിലല്ല സഞ്ചരിക്കുന്നത്. അവർക്ക് വേണ്ട വിദ്യാഭ്യാസവും ഉല്ലാസവും നേടാനുള്ള സമയം അവരുടെ കടിഞ്ഞാൽ നമ്മുടെ കൈകളിലല്ല. നമ്മുടെ കൈകളിൽ അവർ എന്നും എപ്പോഴും സുരക്ഷിതരാകാൻ അവരെ ബോധവാൻമാരാക്കാം... അവരെ വലവീശി പിടിക്കാൻ കാത്തിരിക്കുന്ന കഴുകൻമാരെക്കുറിച്ച് അവരറിയണം... ആ അറിവ് അവരിൽ 'പ്രതിരോധ ശക്തി' വർദ്ധിപ്പിക്കും... 

നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ എം വി ഡി യും ഫേസ് ബുക്ക് വഴി കുറിച്ചിട്ടുണ്ട്.
▪️ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം.

▪️ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ  അമ്മയുടെയോ ഫോൺ നമ്പർ മന:പ്പാഠമാക്കി  കൊടുക്കുക.

▪️ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന  വാഹനം വ്യക്തമായി കാണാൻ കഴിയുന്ന  രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാൻ ഉപദേശിക്കുക.

▪️ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന്  നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക.

▪️വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.

▪️അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു  കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. 

▪️ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക. 

▪️കുട്ടികൾ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.

▪️റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തുക.

▪️ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ  കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക.

▪️പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക.

▪️അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്.

▪️പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.
ഇത്രയുമാണ് എവിഡിയുടെ കുറിപ്പിൽ പറയുന്നത്.

⭕ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നിർബന്ധമായും പോപ്പുലർ ന്യൂസ് നൽകുന്ന താഴെ നിർദ്ദേശങ്ങൾ കൂടി ശ്രദ്ധിക്കുക:

വേങ്ങരയിലും പരിസര പ്രദേശങ്ങളിലുമായ പല സ്കൂൾ വിദ്യാർത്ഥികളിലും കണ്ടു വന്ന ഒരു യാതാർത്ഥ്യം പങ്കുവെക്കുന്നു.

സ്കൂൾ വിട്ടയുടൻ പല കുട്ടികളും നേരെ മിഠായിയും മറ്റും വാങ്ങാനായി കടകളിലേക്ക് പോകുന്നു. അവർ മിഠായി വാങ്ങുന്നതാകട്ടെ വീട്ടിലേക്ക് തിരിച്ചെത്താനായി ബസിന് രക്ഷിതാക്കൾ നൽകുന്ന കാശ് കൊണ്ടാണ്. ശേഷം കുട്ടികൾ പതിയെ റോഡരികിലൂടെ മിഠായി നുണഞ്ഞ് നടക്കുകയും വരുന്ന ഓരോ ബൈക്കിനും കാറിനും കൈകാണിക്കുന്നു. ഈ സംഭവം നേരിൽ കണ്ടപ്പോൾ കുട്ടികളോട് അതേ കുറിച്ച് സംസാരിച്ചു. (സ്കൂളിന്റെ പേര് ഇവിടെ പറയുന്നില്ല).
 ആ കുട്ടികൾ പറഞ്ഞത് 'ഞങ്ങളെന്നും ഇങ്ങനെത്തന്നെ വീട്ടിൽ പോകാറ്. ബൈക്കിലും കാറിലും സ്ഥലണ്ടെങ്കിൽ അവര് ഞങ്ങളെ കേറ്റും...'
എത്ര നിസ്സാരമായ വാക്കുകൾ..!
 ആ വാഹനം ഒരു ചതിക്കുഴിയിലേക്കാണ് കുതിക്കുന്നതെങ്കിൽ....!
ഈ പ്രവണത ഇല്ലാതാക്കാൻ അധ്യാപകരും ഉണരണം.
 പെട്ടെന്ന് കടന്നു പിടിക്കുമ്പോൾ ചെറുത്ത് നിൽക്കേണ്ട രീതിയും കുട്ടികളെ പഠിപ്പിക്കുക.
ശത്രുവിന്റെ കണ്ണിലേക്ക് മുഷ്ടി ചുരുട്ടി കുത്താം.
കിട്ടിയ ഭാഗത്ത് എവിടെയും ശക്തിയായി കടിക്കാം. തുടങ്ങിയ കാര്യങ്ങൾ വ്യക്തമായും ശക്തമായും കുട്ടികളെ മനസിലാക്കിക്കുക.


Post a Comment

0 Comments