Flash News

6/recent/ticker-posts

ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ;വിദ്യാർത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി

Views

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. ഗസ്റ്റ് ഹൗസിന് മുമ്പിൽ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. അതെസമയം സമരം അവസാനിപ്പിക്കാതെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി വിദ്യാർത്ഥികൾ സ്ഥലത്ത് തുടരുകയാണ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടേയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ഗവർണറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് ഗോ ബാക്ക് വിളികളോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
ഡൽഹിയിൽ നിന്ന് നേരിട്ട് കോഴിക്കോട് എത്തുന്ന ഗവർണർ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ ക്യാമ്പസുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തെ വെല്ലുവിളിച്ചാണ് സർവ്വകലാശയിലേക്ക് ഇന്ന് ഗവർണർ എത്തുന്നത്.


Post a Comment

0 Comments