Flash News

6/recent/ticker-posts

മുളളൻ പന്നിയുടെ പ്രതിരോധം : പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി

Views

കോഴിക്കോട് : താമരശ്ശേരി തിരുവമ്പാടി മുത്തപ്പൻപുഴയിൽ മുളളൻ പന്നിയുടെ പ്രതിരോധത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുള്ളിപ്പുലിയെയാണ്  നടു റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

ആനക്കാംപൊയിൽ മുത്തപ്പൻപുഴ മൈന വളവിലാണ്  പുലിയുടെ ജഡം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പുലി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മുള്ളൻപന്നിയെ വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി കൊല്ലപ്പെട്ടത്. മുള്ളൻപന്നിയുടെ  മുള്ളുകൾ പുലിയുടെ കഴുത്തിലും വയറിലും മറ്റും തറച്ച നിലയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Post a Comment

0 Comments