Flash News

6/recent/ticker-posts

ഉംറ കഴിഞ്ഞു കരിപ്പൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു

Views

കരിപ്പൂർ: ഉംറ കഴിഞ്ഞു കരിപ്പൂർ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ടാങ്കർ ലോറിയിൽ ഇടിച്ച് പരിക്കേറ്റ തുവ്വൂർ സ്വദേശി മരണപ്പെട്ടു. കരിപ്പൂർ ഏയർപോർട്ടിനു സമീപം ഹോട്ടൽ കല്യാണ പുരയുടെ മുമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ പാണ്ടിക്കാട് തുവ്വൂർ അക്കരപ്പുറം സ്വദേശി കുരിക്കൾ യൂസുഫ് (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ആണ് യൂസുഫ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് തുവ്വൂർ സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ യൂസുഫിനും മകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ മകൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കാർ ഓടിച്ച മകൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . അപകടം നടന്ന ഉടൻ ഹോട്ടൽ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടൽ നടത്തിപ്പുകാരനായ സിദ്ദിക്കും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പ്‌പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു

മരണപ്പെട്ട കുരിക്കൾ യൂസുഫിന്റെ മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 5മണിക്ക് നടക്കും.



Post a Comment

0 Comments