Flash News

6/recent/ticker-posts

ചെറുമുക്കിൽ ബൈക്ക് അപകടം വേങ്ങര ചേറൂർ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു

Views

മലപ്പുറം: ബൈക്ക് മതിലിൽ ഇടിച്ചുകയറി 16കാരൻ മരിച്ചു മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഞായർ രാവിലെയാണ് അപകടം. വേങ്ങര ചേറൂർ സ്വദേശി മുഹമ്മദ് നാഷിഹ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഷിഹിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉമ്മയുടെ വീടായ ചെറുമുക്ക് അബ്ദുറഹ്‌മാൻ ഹാജിയുടെ വീട്ടിൽ എത്തിയതായിരുന്നു നാഷിഹ്. അവിടെ നിന്നു സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോയപ്പോഴാണ് അപകടമുണ്ടായത്. ചേറൂർപിപിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.






Post a Comment

0 Comments