Flash News

6/recent/ticker-posts

മൊബൈൽ ഫോൺ എത്തിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് കുന്നുംപുറം സ്വദേശി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി

Views
തിരൂരങ്ങാടി: ഐ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കടയിലേക്ക് എത്തിച്ച് തരാമെന്ന് പറഞ്ഞ് പത്ത് ലക്ഷ്ത്തോളം രൂപ തട്ടിയതായി പരാതി. തിരൂരങ്ങാടി, ചെമ്മാട് സ്വദേശികളിൽ നിന്നാണ് പലതവണകളായി കുന്നുംപുറം കൊടക്കല്ല് സ്വദേശിയായ യുവാവും സഹോദരനും ചേർന്ന് പണം കൈക്കലാക്കിയത്.

വിദേശത്ത് നിന്ന് ഐഫോൺ കുറഞ്ഞനിരക്കിൽ ആഴ്‌ചകൾക്കുള്ളിൽ എത്തിച്ച് നൽകാമെന്ന് പറഞ്ഞാണ്  പണം വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ എത്താതായതോടെയാണ് തട്ടിപ്പിനിരയായത് അറിഞ്ഞത്.
പണം വാങ്ങിയയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. തട്ടിപ്പിനിരയായ യുവാക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.


Post a Comment

0 Comments